ഖത്തർബിസിനസ്

ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് 70% വരെ വിലക്കിഴിവുമായി ജാസ്പ് യെല്ലോ ഫ്രൈഡേ ഡീൽസ് ആരംഭിക്കുന്നു

ലോകത്തിലെ മികച്ച ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭ്യമാക്കി ഖത്തറിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലായ യെല്ലോ ഫ്രൈഡേ ഡീൽസ് നവംബർ 27, 28, 29 തീയ്യതികളിൽ നടക്കുന്നു. പ്രമുഖ ഇ-കൊമേഴ്സ് വെബ് സൈറ്റായ ജാസ്പ് ഡോട്ട് കോം സംഘടിപ്പിക്കുന്ന മേളയിൽ എഴുപതു ശതമാനം വരെ ഓഫറിൽ ബ്രാൻഡഡ് ഉൽപന്നങ്ങളടക്കമുള്ളവ സ്വന്തമാക്കാൻ അവസരമുണ്ട്.

ഒരു ലക്ഷത്തിലധികം ഇലക്ട്രോണിക് ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കു വേണ്ടി ഓഫറുകളോടെ മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ബ്രാൻഡുകളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ബ്രാൻഡുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ആപ്പിള്‍, സാംസങ്, ഗൂഗിള്‍ പിക്‌സല്‍, വണ്‍ പ്‌ളസ്, സോണി, എംഐ തുടങ്ങിയ എല്ലാ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളും ഫിലിപ്‌സ്, ബോസ്, ടി.സി.എല്‍, ബ്‌ളാക്ക് ആന്‍ഡ് ഡെക്കര്‍, ഹിറ്റാച്ചി, ജീ-പാസ്, പ്രെസ്റ്റീജ് തുടങ്ങിയ കമ്പനികളുടെ ടെലിവിഷന്‍ സെറ്റുകള്‍, സ്പീക്കര്‍, വാഷിങ് മെഷീനുകള്‍ എന്നിവയും മറ്റനേകം ഗൃഹോപകരണങ്ങളും ഈ ഓഫറിലൂടെ ജനങ്ങൾക്കു സ്വന്തമാക്കാം.

അസ്യൂസ്, ലെനോവ, എച്ച്പി തുടങ്ങി നിരവധി ബ്രാൻഡുകളുടെ ലാപ്‌ടോപുകളും മേളയിൽ ജാസ്പ് ഡോട്ട് കോം ഒരുക്കിയിട്ടുണ്ട്. 699 ഖത്തർ റിയാൽ മുതലാണ് ലാപ്ടോപുകളുടെ വില ആരംഭിക്കുന്നത്.

ഡിസ്കൗണ്ട് ഓഫറുകൾക്കു പുറമേ ബണ്ടിൽ ഓഫറുകൾ, എക്സ്ക്ലൂസീവ് ഡീലുകൾ, ഫൈവ് മിനുട്ട് ഡീലുകൾ, ബയ് വൺ ഗെറ്റ് വൺ ഓഫറുകൾ തുടങ്ങിയവരും മേളയിലുണ്ട്. വാങ്ങുന്ന സാധനങ്ങളെല്ലാം സൗജന്യമായി ഡെലിവറി നടത്തുകയും ചെയ്യും.

വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ജാസ്പ് ഡോട്ട് കോം ഖത്തറിലെ ഇ-റീട്ടെയിൽ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഇ-കൊമേഴ്‌സ് ബ്രാൻഡുകളിലൊന്നാണ്.

കൂടുതൽ വിവരങ്ങൾക്ക് https://qatar.jazp.com സന്ദർശിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker