അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

മാളുകളിലെ സന്ദർശനസമയം പരിമിതപ്പെടുത്തണം, നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

കോവിഡ് 19 പാൻഡെമിക്കെതിരായ മുൻകരുതലായി ഷോപ്പിംഗ് മാളുകളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ കാമ്പെയ്‌നിലൂടെയാണ് ഷോപ്പിംഗ് മാളുകളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയത്.

നിലവിൽ, ഷോപ്പിംഗ് മാളുകളുടെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തണം. ഫുഡ് കോർട്ടുകൾക്ക് 30 ശതമാനം ശേഷി മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ, പരമാവധി അഞ്ച് പേരെ ഒരു മേശയിൽ അനുവദിക്കും. വിനോദ കേന്ദ്രങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളും അടച്ചിടുന്നതു തുടരും.

“മറ്റുള്ളവരിൽ നിന്ന് എല്ലായ്‌പ്പോഴും 1.5 മീറ്ററെന്ന സുരക്ഷിതമായ ദൂരം നിലനിർത്തുക. മാളുകളിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക.” മന്ത്രാലയം അതിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

മാളുകൾ സന്ദർശിക്കുമ്പോൾ കൈ ശുചിത്വം പാലിക്കാനും മാസ്ക് ധരിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മാസ്ക് ധരിക്കൽ, ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ്, ശരീര താപനില 38 സെൽഷ്യസിനു താഴെയാവുക എന്നതെല്ലാം ഒരു മാളിൽ പ്രവേശിക്കുമ്പോൾ നിർബന്ധമാണ്.

ആളുകളുടെ ഒത്തുചേരലുകളിൽ പരമാവധി 15 പേരെ ഇൻഡോറിലും 30 പേരെ ഔട്ട് ഡോറിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഹാൻഡ്‌ഷെയ്ക്കുകൾ, ആലിംഗനം അല്ലെങ്കിൽ ചുംബനം എന്നിവ ഉൾപ്പെടെ വ്യക്തികൾ തമ്മിലുള്ള ശാരീരിക ബന്ധം അനുവദനീയമല്ല.

ഫെയ്‌സ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് ആരോഗ്യ അധികൃതർ പൊതുജനത്തിന് മുന്നറിയിപ്പ് നൽകുന്നു.

“ഖത്തറിലെ കൊവിഡ് നിയന്ത്രണ നടപടികൾ മൂലം വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. കൂടാതെ പുതിയ പ്രതിദിന കേസുകളുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം ഓരോ ആഴ്ചയും കുറയുന്നു.” മന്ത്രാലയം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker