അന്തർദേശീയംഖത്തർ

അറബ്, നോർത്ത് ആഫ്രിക്കൻ മേഖലയിൽ ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ, ആഗോളതലത്തിലും കുതിപ്പ്

ആഗോള സമാധാന സൂചികയിലെ 163 രാജ്യങ്ങളിൽ ലോകത്തെ ഏറ്റവും സമാധാനമുള്ള 29-ാമത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഖത്തർ. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനങ്ങൾ ഉയർന്നാണ് ഖത്തർ ഈ നേട്ടത്തിലേക്ക് എത്തിയത്.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ കുവൈത്ത് (36), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (52), ഒമാൻ (73) എന്നിവയേക്കാൾ മുന്നിലാണ് ഖത്തർ. ഐ‌സ്‌ലാന്റ്, ന്യൂസിലാന്റ്, ഡെൻമാർക്ക്, പോർച്ചുഗൽ, സ്ലൊവേനിയ എന്നിവയാണ് ഏറ്റവും സമാധാനപരമായ രാജ്യങ്ങളിലെ ആദ്യ അഞ്ച് സ്ഥാനക്കാർ.

2021 സൂചിക പ്രകാരം 2020നെ അപേക്ഷിച്ച് 87 രാജ്യങ്ങൾ ഈ വർഷം കൂടുതൽ സമാധാനപരമായിരുന്നു. അതേസമയം 2020നെ അപേക്ഷിച്ച് 73 രാജ്യങ്ങളിൽ 2021ൽ സമാധാനപരമായ സാഹചര്യമില്ല. മേന മേഖലയിൽ പ്രാദേശികമായി പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ലോകത്തിൽ ഏറ്റവും സമാധാനം കുറഞ്ഞ പ്രദേശമായി ഇത് തുടരുന്നു.

യൂറോപ്പ് ഏറ്റവും സമാധാനപരമായ പ്രദേശമായി തുടർന്നു. അക്രമാസക്തമായ പ്രവർത്തനങ്ങളുടെ വർദ്ധനവ് കാരണം, വടക്കേ അമേരിക്കയിലാണ് ഏറ്റവും വലിയ പ്രാദേശിക തകർച്ച. അഫ്ഗാനിസ്ഥാൻ ഏറ്റവും സമാധാനമില്ലാത്ത രാജ്യമായി തുടരുന്നു. ആഗോള തലത്തിൽ രാജ്യങ്ങളുടെ സമാധാന നിലയിൽ ഇടിവും സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker