ആരോഗ്യംഖത്തർ

കൊവിഡിനെ പൂർണമായും തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഖത്തർ അതിവേഗം കുതിക്കുന്നു

വാക്സിനേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചതോടെ കൊവിഡിനെ പൂർണമായും തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഖത്തർ അതിവേഗം മുന്നേറുന്നു. ജനസംഖ്യയുടെ 70 മുതൽ 80 ശതമാനം വരെ ആളുകൾക്ക് വാക്സിനേഷൻ നൽകിയാൽ വൈറസിനെ പിടിച്ചു കെട്ടാൻ കഴിയുമെന്നിരിക്കെ രാജ്യത്ത് യോഗ്യതയുള്ളവരിൽ 25% പേർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഡിസംബർ 23ന് ആരംഭിച്ച വാക്സിനേഷൻ ക്യാമ്പെയ്ൻ ഇതുവരെയെത്തി നിൽക്കുമ്പോൾ 60 വയസിനു മുകളിലുള്ള 76 ശതമാനം ആളുകൾക്കും 70 വയസിനു മുകളിലുള്ള 75 ശതമാനം ആളുകൾക്കും 80 വയസിൽ കൂടുതലുള്ള 74 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്നിന്റെ വേഗത വർദ്ധിപ്പിച്ച് കഴിഞ്ഞ ദിവസം അഞ്ചു ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസ് ഖത്തർ എയർവേയ്സ് കാർഗോ എത്തിച്ചിരുന്നു. നിലവിൽ 40 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് ഖത്തറിൽ വാക്സിനേഷൻ നൽകുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker