അന്തർദേശീയംഇന്ത്യഖത്തർബിസിനസ്

ഖത്തർ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കുറവെന്ന് ടൂറിസം പെർഫോർമസ് റിപ്പോർട്ട്

2019ൽ ഖത്തർ സന്ദർശിച്ചത് 2.136 മില്യൺ ആളുകൾ. 2018നെ അപേക്ഷിച്ച് രാജ്യത്തെ സന്ദർശകരുടെ എണ്ണത്തിൽ പതിനേഴു ശതമാനം വർദ്ധനവാണുണ്ടായത്. ആന്വൽ ടൂറിസം പെർഫോർമൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ എല്ലാ ഭാഗത്തു നിന്നും സന്ദർശകർ ഖത്തറിൽ എത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നു തന്നെയാണ് ഖത്തറിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം സന്ദർശകർ എത്തിയിട്ടുള്ളത്. എന്നാൽ 2018നെ അപേക്ഷിച്ച് നാലു ശതമാനം കുറവ് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലുണ്ടായിട്ടുണ്ട്. അതേ സമയം യു.കെയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണത്തിൽ യഥാക്രമം ഇരുപത്തിയഞ്ചും ഇരുപത്തിരണ്ടും ശതമാനം വർദ്ധനവാണുണ്ടായത്.

ഫിഫ ക്ലബ് ലോകകപ്പും ദോഹ ഫോറമെന്ന ഗ്ലോബൽ പോളിസി ഇവന്റും നടന്ന ഡിസംബറിലാണ് ഏറ്റവുമധികം അമേരിക്കൻ സന്ദർശകർ എത്തിയത്. ക്രൂയ്സ് സീസണിലും വളരെയധികം പേർ ഖത്തർ സന്ദർശിക്കാനെത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker