ആരോഗ്യംഖത്തർ

ജീവൻരക്ഷാ പരിചരണം തുടർന്ന് എച്ച്എംസിയുടെ അത്യാഹിത, ട്രോമ സേവനങ്ങൾ

കൊവിഡ് മഹാമാരി മൂലമുണ്ടായ വെല്ലുവിളികൾക്കിടയിലും മെഡിക്കൽ എമർജൻസികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും സുരക്ഷിതമായ അന്തരീക്ഷത്തിൽ തുടരുമെന്ന് രാജ്യത്തെ പ്രധാന ആരോഗ്യ സംരക്ഷണ വിഭാഗമായ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഉറപ്പു നൽകി.

എച്ച്‌എം‌സി ട്രോമ, എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലുള്ള ഡോക്ടർമാരും നഴ്‌സുമാരും മെഡിക്കൽ അത്യാഹിതമുള്ള എല്ലാ ആളുകൾക്കും ജീവൻരക്ഷാ പരിചരണം നൽകുന്നത് തുടരുന്നു. അടിയന്തിര സാഹചര്യമുള്ള രോഗികളെ ആംബുലൻസിൽ സുരക്ഷിതമായി എത്തിക്കുന്നതിനു പുറമേ വാക്ക്-ഇൻ രോഗികളെ സ്വീകരിച്ച് വേണ്ട പരിചരണത്തിലേക്കു നയിക്കുന്നു.

കൊവിഡുണ്ടെന്നു സംശയിക്കുന്ന രോഗികളുടെ പരിചരണത്തിനായി ഒരു പ്രത്യേക പ്രദേശം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും ഉചിതമായ പരിചരണം നൽകാൻ സഹായിക്കുന്നുവെന്ന് ഹമദ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം അസിസ്റ്റന്റ് ചീഫ് ഡോ. മുഹമ്മദ് ഷുയിബ് അഫ്സൽ പറഞ്ഞു.

തീവ്രപരിചരണ വിഭാഗങ്ങൾ, ക്ലിനിക്കൽ വാർഡുകൾ, ക്വാറന്റീൻ സൗകര്യങ്ങൾ, ഹോം ക്വാറന്റീൻ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലും ക്ലിനിക്കൽ പരിചരണം ഉചിതമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എച്ച്എംസിയിൽ ഒരു ഇൻസിഡന്റ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. അഫ്സൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker