ഖത്തർവിദ്യാഭ്യാസം

ഖത്തറിലെ പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാഭ്യാസ മന്ത്രി സന്ദർശിച്ചു

ഖത്തറിലെ പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഡോ. മുഹമ്മദ് ബിൻ വാഹിദ് അലി അൽ ഹമ്മാദി സന്ദർശിച്ചു. ദോഹയിലെ പ്രിപറേറ്ററി ആൻഡ് സെക്കൻഡറി സ്കൂൾസ് ഫോർ ബോയ്സിലാണ് മന്ത്രി സന്ദർശനം നടത്തിയത്. കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കാൻ നടത്തിയ മുൻകരുതലുകളും കുട്ടികൾക്കായി എടുത്തിട്ടുള്ള സുരക്ഷാ സംവിധാനങ്ങളും മന്ത്രി പരിശോധിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷ നടത്തുന്ന സ്റ്റാഫുകളുടെയും സുരക്ഷക്കു വേണ്ട മുൻകരുതലുകൾ മിനിസ്ട്രി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ നടത്തിപ്പു സുഗമമാക്കാൻ സഹകരിച്ച ആഭ്യന്തര മന്ത്രാലയത്തിനും ആരോഗ്യ മന്ത്രാലയത്തിനും ഗതാഗത വകുപ്പിനും അദ്ദേഹം നന്ദി പറഞ്ഞു.

പരീക്ഷാ നടത്തിപ്പു കൃത്യമായി നടത്തുന്ന ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച മന്ത്രി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയാശംസകളും നേർന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker