ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കാനുള്ളവർക്ക് സുപ്രധാന അറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം മേധാവി

ഒന്നും രണ്ടും വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നത് വാക്സിൻ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി പറഞ്ഞു.

“ഇടവേള 2-3 ആഴ്ച നീട്ടിയാൽ വാക്സിൻ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, രണ്ട് ഡോസുകൾക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം കുറച്ചാൽ വാക്സിൻ നൽകുന്ന പരിരക്ഷ കുറയും.”

“പലരും തങ്ങളുടെ രണ്ടാമത്തെ ഡോസ് നേടുന്നതിനും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് പൂർണമാക്കുന്നതിനും ഉത്സുകരാണെന്നത് മനസ്സിലാക്കാവുന്നതാണ്. പക്ഷേ ക്ഷമയോടെ കാത്തിരിക്കാനും സ്വന്തം ക്ഷേമത്തിനായി ഉചിതമായ സമയത്ത് രണ്ടാമത്തെ ഡോസ് സ്വീകരിക്കാനും അതുവഴി ശരിയായി പ്രയോജനം നേടാനും ഞാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.” പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

ഫൈസർ-ബയോ ടെക്കിന് ഒന്നും രണ്ടും ഡോസുകൾക്കിടയിൽ 21 ദിവസത്തെ ഇടവേളയും മോഡേണയ്ക്ക് 28 ദിവസവും ഇടവേള നൽകുമ്പോൾ കൊവിഡിനെതിരെ പരമാവധി സംരക്ഷണം ലഭിക്കുമെന്ന് ക്ലിനിക്കൽ ഗവേഷണം വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker