അന്തർദേശീയംആരോഗ്യംഖത്തർ

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരെണ്ണമുൾപ്പെടെ ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ളത് ആറു കൊവിഡ് വാക്സിനുകളെ

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആറു കൊവിഡ് വാക്സിനുകൾക്കാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഇവയിലേതെങ്കിലും ഒന്നിൽ വാക്‌സിനേഷൻ പൂര്‍ത്തിയാക്കി പതിനാല് ദിവസമെങ്കിലും കഴിഞ്ഞ് ഖത്തറിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ലഭിക്കും.

എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പെന്‍സ്, നേപ്പാള്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിലവിൽ ക്വാറൻറീൻ ആനുകൂല്യം ലഭിക്കില്ല.

ഫൈസര്‍ ആന്റ് ബയോന്‍ടെക്, മൊഡേണ, ആസ്ട്രാസെനിക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫാം എന്നീ വാക്സിനുകള്‍ക്കാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. ഇതിൽ കൊവിഷീൽഡ് ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സിനാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker