ആരോഗ്യംഖത്തർ

വാക്സിനേഷൻ പൂർത്തിയാക്കിയവർക്കു മുൻഗണന, ഖത്തറിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ആദ്യ ഘട്ടം അറിയാം

പൊതുജനാരോഗ്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ  ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നീക്കം ചെയ്യുതായി പ്രഖ്യാപിച്ചു. നിയന്ത്രണം എടുത്തുകളയുന്നത് നാല് ഘട്ടങ്ങളിലായിരിക്കും, ആദ്യത്തേത് 2021 മെയ് 28 മുതൽ ആരംഭിക്കും. ഓരോ ഘട്ടവും 3 ആഴ്ചയാണു നീണ്ടു നിൽക്കുക. രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും നാലാം ഘട്ടം 2021 ജൂലൈ 30 നും ആരംഭിക്കും.

“കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ വാക്സിനേഷൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. മറ്റുള്ളവരേക്കാൾ പ്രത്യേകാവകാശങ്ങൾ അവർക്കു ലഭിക്കും.” കൊവിഡ് 19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ മേധാവിയും, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി വിഭാഗത്തിന്റെ തലവനുമായ ഡോ. അബ്ദുല്ലത്തിഫ് അൽ ഖാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

തീരുമാനങ്ങൾ ഇപ്രകാരമാണ്:

റെസ്റ്റോറന്റുകൾ: ഔട്ട്ഡോർ റസ്റ്ററന്റ് ആണെങ്കിൽ 30% ശേഷിയിൽ ഇരിന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും. “ക്ലീൻ ഖത്തർ” സർട്ടിഫിക്കറ്റുള്ള ഇൻഡോർ റെസ്റ്റോറന്റുകൾക്ക് 30% ശേഷിയിൽ പ്രവർത്തിക്കാമെങ്കിലും പ്രവേശനം വാക്സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രം.

സിനിമാസ്: വാക്സിനേഷൻ 16 വയസ്സിനു മുകളിലുള്ളവരെ മാത്രം പ്രവേശിപ്പിച്ച് തിയേറ്ററുകൾക്കും സിനിമാശാലകളും 30% ശേഷിയിൽ പ്രവർത്തിക്കാം.

വാക്സിനേഷൻ പൂർത്തിയാക്കിയ ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാർക്ക് ഒന്നിൽ കൂടുതൽ വീടുകളിൽ ജോലിചെയ്യാം.

ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ക്ലബ്സ്, സ്പാ: വാക്സിനേഷൻ ചെയ്തവരെ മാത്രം 30% ശേഷി അനുവദിക്കാം. എല്ലാ ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കണം.

ബാർബർഷോപ്പുകളും ബ്യൂട്ടി സലൂണുകളും: വാക്സിനേഷൻ ചെയ്തവരെ മാത്രം 30% ശേഷി അനുവദിക്കാം. എല്ലാ ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കണം.

ഔട്ട്‌ഡോർ നീന്തൽക്കുളങ്ങൾ – ശേഷിയുടെ 30% മാത്രം പ്രവർത്തിക്കാം.
ഇൻഡോർ നീന്തൽക്കുളങ്ങൾ – വാക്സിനേഷൻ പൂർത്തിയാക്കിവർക്ക് 20% ശേഷിയിൽ.

പ്ലേ ഏരിയകളും വിനോദ മേഖലകളും: ഔട്ട്‌ഡോർ ആണെങ്കിൽ 30% ശേഷിയിൽ, ഇൻഡോർ ഇടങ്ങൾ വാക്സിനേഷൻ പൂർത്തിയാക്കിവർക്ക് 20% ശേഷിയിൽ മാത്രം.

പാർക്കുകൾ, കോർണിഷ്, ബീച്ചുകൾ: 5 പേരടങ്ങിയ ചെറിയ ഗ്രൂപ്പുകളെയോ ഒരേ കുടുംബത്തിലെ അംഗങ്ങളെയോ പ്രവേശിപ്പിച്ച് 30% വരെ ശേഷിയിൽ ബീച്ചുകൾ തുറക്കാൻ അനുവദിക്കുന്നു.

ടീം സ്പോർട്സ് പരിശീലനം: പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകൾക്ക് തയ്യാറെടുപ്പ് പരിശീലനം അനുവദിക്കുക.

അമേച്വർ പരിശീലനത്തിനായി ഔട്ട്‌ഡോർ, ഇൻഡോർ പ്രൊഫഷണൽ ട്രെയിനിംഗ് അനുവദിക്കുക. തുറന്ന സ്ഥലത്ത് വാക്സിനേഷൻ പൂർത്തിയാക്കിയ 10 പേർക്കും അടഞ്ഞ സ്ഥലത്ത് 5 പേർക്ക് പേർക്കും മാത്രമേ അനുമതിയുള്ളൂ.

പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ കായിക മത്സരങ്ങൾ‌. കായിക ഇവന്റുകൾ നടത്തുകയും വാക്സിനേഷൻ പൂർത്തിയാക്കിയ 30% കാണികളെ അനുവദിക്കുകയും അടഞ്ഞ സ്ഥലങ്ങളിൽ ആരാധകരെ അനുവദിക്കാതിരിക്കുകയും ചെയ്യുക.

ജോലിസ്ഥലങ്ങൾ: ശേഷിയുടെ 50% മാത്രം, അടിസ്ഥാന ബിസിനസ്സ് മീറ്റിംഗുകൾ പരമാവധി 15 ആളുകളുമായി (വാക്സിനേഷൻ പൂർത്തിയാക്കിയവർ) മാത്രം.

ഇവന്റുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ മാറ്റിവയ്ക്കും.

ലൈബ്രറികൾക്കും മ്യൂസിയങ്ങൾക്കും 30% ശേഷിയിൽ പ്രവർത്തിക്കാം.

ഷോപ്പിംഗ് കേന്ദ്രങ്ങൾ: 30% ശേഷിയിൽ ജോലി തുടരാം. പിക്ക് അപ്പ്, ഡെലിവറി സേവനങ്ങൾ ഒഴികെ എല്ലാ ഫുഡ് കോർട്ടും അടയ്ക്കുക. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

പരമ്പരാഗത മാർക്കറ്റുകൾ (സൂക്കുകൾ): 30% ശേഷിയിൽ പ്രവർത്തിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ജോലി തുടരാം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

മൊത്ത വിപണികൾ: ശേഷിയുടെ 30%, 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

സ്കൂളുകൾ: 30% ശേഷിയിൽ മിശ്രിത പഠനം.

എഡുക്കേഷൻ സെന്റർ ഫോർ സ്പെഷൽ നീഡ്സ്: 5:1 വിദ്യാഭ്യാസ സെഷനുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ (പരിശീലകർ വാക്സിനേഷൻ പൂർത്തിയാക്കേണ്ടതു നിർബന്ധമാണ്).

ട്രയിനിംഗ് ആൻഡ് എഡുക്കേഷൻ സെന്റർ: 30% ശേഷിയിൽ (പരിശീലകർ വാക്സിനേഷൻ പൂർത്തിയാക്കണം).

നഴ്സറിയും ശിശു സംരക്ഷണവും: 30% ശേഷിയിൽ (പരിശീലകർ വാക്സിനേഷൻ പൂർത്തിയാക്കണം).

പൊതുഗതാഗതം: എല്ലാ പൊതുഗതാഗതത്തിലും ശേഷിയുടെ 30% മാത്രം. വെള്ളി, ശനി ദിവസങ്ങളിൽ ജോലി തുടരാം. പുകവലിക്കാനുള്ള പ്രദേശങ്ങൾ അടയ്ക്കണം.

ഡ്രൈവിംഗ് സ്കൂളുകൾ: 30% ശേഷിയിൽ പ്രവർത്തിക്കാം. സ്റ്റാഫുകൾക്ക് വാക്സിനേഷൻ നൽകുകണം. വാക്സിനേറ്റഡ് ജീവനക്കാർക്കു മാത്രമേ പാഠങ്ങൾ നൽകാൻ അനുവാദമുള്ളൂ.

സാമൂഹിക ഒത്തുചേരലുകൾ: ഇൻഡോർ – പരമാവധി 5 വാക്സിനേറ്റഡ് ആളുകൾ
ഔട്ട്‌ഡോർ – പരമാവധി 10 വാക്സിനേറ്റഡ് ആളുകൾ
മിക്സഡ് ആണെങ്കിൽ പരമാവധി 5 ആളുകൾ

പള്ളികൾ: 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. ടോയ്‌ലറ്റുകൾ ഇപ്പോഴും അടച്ചിരിക്കുന്നു.

വിവാഹങ്ങൾ നടത്താൻ അനുമതിയില്ല.

ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്കുള്ള വാടക സേവനങ്ങൾ ഒഴികെ ബോട്ടുകൾ, ടൂറിസ്റ്റ് യാർഡുകൾ, പ്ലെഷർ ബോട്ടുകൾ എന്നിവയുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കുന്നു.

വ്യക്തിഗത ബോട്ടുകൾ ഉപയോഗിക്കാൻ പരമാവധി 10 പേരെ അനുവദിച്ചിരിക്കുന്നു. (അവരിൽ 6 പേരും വാക്സിനേറ്റഡ് ആയിരിക്കണം). എല്ലാ ബോട്ട് തൊഴിലാളികൾക്കും വാക്സിനേഷൻ നൽകണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker