ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കുക ആർക്കൊക്കെ, അതിനു വേണ്ടതെന്തെല്ലാം

ഖത്തറിൽ കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ആദ്യഘട്ടം ഇന്നു മുതൽ ആരംഭിച്ചിരിക്കെ വാക്സിനേഷൻ രണ്ടു ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് രോഗബാധ വന്നു ഭേദമായ വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും മറ്റുള്ളരെ അപേക്ഷിച്ചു കൂടുതൽ ഇളവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിനേഷൻ രണ്ടു ഡോസ് പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്കും കൊവിഡ് രോഗബാധ വന്നു ഭേദമായി ഒൻപതു മാസം കഴിഞ്ഞിട്ടില്ലാത്ത വാക്സിനേഷൻ സ്വീകരിക്കാത്തവർക്കുമാണ് കൂടുതൽ ഇളവുകൾ ലഭിക്കുക.

ഇളവുകൾ ലഭിക്കാൻ വാക്സിനേഷൻ രണ്ടു ഡോസും സ്വീകരിച്ചവർ ഇഹ്തിറാസ് ആപ്പിലെ വാക്സിനേഷൻ സ്റ്റാറ്റസോ അല്ലെങ്കിൽ വാക്സിനേഷൻ കാർഡോ കാണിക്കണം. കൊവിഡ് ഭേദമായ നിശ്ചിത കാറ്റഗറിയിൽ പെടുന്നവർ മൈ ഹെൽത്ത് പോർട്ടലിൽ നിന്നും ഒഫിഷ്യൽ സർട്ടിഫിക്കറ്റ് ഓഫ് ഇമ്മ്യൂണിറ്റി ഡൗൺലോഡ് ചെയ്തതും കാണിക്കണം.

വാക്സിനേഷൻ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നവർ ഐഡി പ്രൂഫും കരുതണം. എല്ലാ പ്രായക്കാർക്കും ഇതു ബാധകമാണ്. ആവശ്യകതക്ക് അനുസൃതമായി കുട്ടികളെയും മുതിർന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker