ആരോഗ്യംഖത്തർ

ഖത്തറിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്നിന്റെ ഭാഗമായി

കൊവിഡ് നിർമാർജനം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ വാക്സിനേഷൻ പരിപാടിയുടെ രണ്ടാം ദിനത്തിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച കോവിഡ് 19 വാക്സിൻ കുത്തിവെപ്പെടുത്തു.

പൊതുജനാരോഗ്യ ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് അൽ താനി, ദേശീയ പാൻഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി കോ-ചെയർപേഴ്‌സണും ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ വിഭാഗം ഡയറക്ടറുമായ ഡോ. ഹമീദ് ഈദ് അൽ റോമൈഹി, വാക്സിനേഷൻ മേധാവി ഡോ. അൽ മസ്ലമാനി എന്നിവർ വ്യാഴാഴ്ച വാക്സിൻ സ്വീകരിച്ചവരിൽ  ഉൾപ്പെടുന്നു.

കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്ൻ ഖത്തറിനെ സംബന്ധിച്ച് പ്രധാനപ്പെട്ട നിമിഷമാണെന്നും വാക്സിന്റെ ഫലപ്രാപ്തിയിലും സുരക്ഷിതത്വത്തിലും ഉറച്ച വിശ്വാസമുണ്ടെന്നും രാജ്യത്തെ ജനങ്ങളെല്ലാം വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമാകണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker