ഖത്തർ
ഇന്ധന വില ഉയരും, ഏപ്രിലിലെ നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം (ക്യുപി) 2021 ഏപ്രിലിൽ ഖത്തറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിച്ചതായി ട്വിറ്ററിലെ പോസ്റ്റിൽ ക്യുപി വ്യക്തമാക്കി.
മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ പ്രീമിയം, സൂപ്പർ ഗ്രേഡിന്റെ വില 20 ദിർഹം കൂടുതലാണ്. പ്രീമിയം പെട്രോൾ ലിറ്ററിന് 1.80 ഖത്തർ റിയാലും സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 1.85 ഖത്തർ റിയാലുമാണ് വില. ഡീസലിന് 10 ദിർഹം കൂടി 1.70 ഖത്തർ റിയാലാകും.
Qatar Petroleum (QP) has announced the April 2021 fuel prices in Qatar.#Qatar #Doha https://t.co/eN7kmfN5NQ
— The Peninsula Qatar (@PeninsulaQatar) March 31, 2021