അന്തർദേശീയംഖത്തർ

ഖത്തറിലെത്തിയ സൗദി എയർലൈൻസിനു ലഭിച്ചത് മികച്ച സ്വീകരണം

സൗദി അറേബ്യൻ എയർലൈൻസായ ‘സൗദിയ’ ഇന്നലെ ഖത്തറിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. റിയാദിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ ആദ്യ വിമാനം വൈകുന്നേരം ദോഹയിൽ എത്തി. മികച്ച സ്വീകരണമാണ് യാത്രക്കാർക്കു ലഭിച്ചത്.

ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ജനുവരി 11 മുതൽ പ്രതിവാര സർവീസുകൾ നടത്തുമെന്ന് സൗദി സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈൻ ട്വിറ്ററിൽ അറിയിച്ചു. ഖത്തർ എയർവെയ്‌സും ഇന്നലെ സൗദി അറേബ്യയിലെ റിയാദിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker