ഖത്തർബിസിനസ്

ഖത്തർ എയർവെയ്‌സ് ഇന്ത്യയുടെ ഇൻഡിഗോയുമായി കോഡ്ഷെയർ കരാറിൽ ഒപ്പ് വെച്ചു .

കുതിച്ചുയരുന്ന ആഭ്യന്തര വിപണിയിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഖത്തർ എയർവെയ്‌സ് ഇന്ത്യയുടെ ഇൻഡിഗോയുമായി കോഡ്ഷെയർ കരാറിൽ ഒപ്പ് വെച്ചു .
ഡിസംബർ 18 ന് പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ കോഡ്ഷെയർ ഫ്ലൈറ്റുകളുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും.

ദോഹ, ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേള്ള ഇന്ത്യൻ വിമാന സർവീസുകളിൽ ഖത്തർ എയർവേയ്‌സ് യാത്രക്കാരെ ഉൾപ്പെടുത്താൻ ഈ കരാർ വഴി സാധ്യമാകും. ഭാവിയിൽ ഇന്ത്യയിലെ മറ്റു എയർപോർട്ടുകളിലേക്കും സർവീസ് ലഭ്യമാക്കും.

ലോകത്തെ അതിവേഗം വളരുന്ന വ്യോമയാന വിപണികളിലൊന്നിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുമായി ഈ തന്ത്രപരമായ പങ്കാളിത്തം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് കരാറിനെക്കുറിച്ച് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു, വ്യക്തിപരമായി നേടാൻ കഴിയുന്നതിനേക്കാൾ ഉയർന്ന നേട്ടം ഒരുമിച്ച് നിൽക്കുക വഴി നേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്, അമൃത്സർ, ബെംഗളൂരു, ചെന്നൈ, ദില്ലി, ഗോവ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം എന്നിവയുൾപ്പെടെ ദോഹയ്ക്കും ഇന്ത്യക്കുമിടയിലെ 13 ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ ഖത്തർ എയർവേസ് നിലവിൽ 102 പ്രതിവാര വിമാന സർവീസുകൾ നടത്തുന്നുണ്ട്.

33.2 ബില്യൺ ഡോളർ വിലമതിക്കുന്ന 300 A320 നെയോ ഫാമിലി എയർക്രാഫ്റ്റുകൾക്ക് ഒക്ടോബർ അവസാനത്തോടെ ഓർഡർ നൽകിയ ഇൻഡിഗോ – ദക്ഷിണേഷ്യൻ രാജ്യത്തെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഏറ്റവും വലിയ സ്വകാര്യ എയർലൈൻ ആണ് .

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker