ഖത്തർ

ഇനി ഖത്തർ ഐഡി കാർഡുകൾ ഒപ്പം കൊണ്ടു നടക്കേണ്ടതില്ല, മെട്രാഷ് 2വിൽ പുതിയ സേവനമാരംഭിച്ച് ആഭ്യന്തരമന്ത്രാലയം

മെട്രാഷ് 2 ആപ്ലിക്കേഷനിൽ ഇ-വാലറ്റ് സേവനം ആരംഭിച്ചതോടെ ഖത്തറിലെ ജനങ്ങൾക്ക് ഇനി ഖത്തർ ഐഡി കാർഡുകളോ ഡ്രൈവിംഗ് ലൈസൻസുകളോ കൂടെ കൊണ്ടു നടക്കേണ്ടതില്ല. ഇ വാലറ്റിൽ ഐഡന്റിറ്റി ഡോക്യുമെന്റുകൾ ഡിജിറ്റലായി ഉൾപ്പെടുത്താൻ കഴിയുന്നതിനാൽ ഇത് സുരക്ഷ/ട്രാഫിക് പരിശോധനയ്ക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

പേയ്‌മെന്റ് രീതികൾക്കായി പേയ്‌മെന്റ് വിവരങ്ങളും പാസ്‌വേഡുകളും സുരക്ഷിതമായി സംഭരിക്കാനും ഈ സേവനം വഴി കഴിയും. ഇ-വാലറ്റ് സേവനം രാജ്യത്തിന്റെ ഡിജിറ്റൽ വിഷൻ ചട്ടക്കൂടിനുള്ളിൽ ഇ-സിസ്റ്റങ്ങളിലേക്ക് മാറാനുള്ള പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി ഇബ്രാഹിം അൽ ഹരാമി പറഞ്ഞു.

ഇ-വാലറ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ പൗരന്മാരെയും താമസക്കാരെയും സഹായിക്കുന്നു. ഖത്തറി ഐഡി കാർഡ്, റെസിഡൻസ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫാൻസി / ഓണർഷിപ്പ് ഓഫ് സിഗ്നിഫിക്കൻറ് നമ്പർ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഇ-വാലറ്റിൽ അടങ്ങിയിരിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker