ഖത്തർ

സമുദ്രയാത്രകൾക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാം

ഖത്തറിലെ ജനങ്ങൾക്ക് സമുദ്രയാത്രകൾക്കുള്ള അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2ൽ പുതിയ സേവനം അവതരിപ്പിച്ചു. കടലിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ പരിശ്രമവും സമയവും കുറയ്ക്കുന്നതിന് ഈ സേവനം വളരെയധികം സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റിയുടെ മേഖലാ വിഭാഗം മേധാവി മേജർ അഹമ്മദ് അൽ സുലൈതി പറഞ്ഞു.

വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും പ്രത്യേകിച്ച് വേനൽക്കാലത്തും ധാരാളം ആളുകൾ കടലിൽ പോകുന്നുണ്ട്. പുതിയ ഓൺലൈൻ സേവനം രജിസ്ട്രേഷൻ ഓഫീസുകളിലും ഫ്ലോട്ടിംഗ് സെന്ററുകളിലുമെത്തുന്ന കടൽ യാത്രക്കാരുടെ എണ്ണം കുറച്ചു.” ഖത്തർ റേഡിയോയോട് സംസാരിച്ച മേജർ അൽ സുലൈതി പറഞ്ഞു.

മെട്രാഷ് 2ന്റെ ‘കോസ്റ്റ് ഗാർഡ് സർവീസസ്’ ഐക്കണിന് കീഴിൽ ‘റിക്വസ്റ്റ് സെയിലിംഗ് ട്രാൻസാക്ഷൻ’ എന്ന സേവനം ലഭ്യമാണ്. സേവനം ലഭിക്കുന്നതിന്, അപേക്ഷകർ യാത്ര ചെയ്യുന്ന മീഡിയത്തിന്റെ വിശദാംശങ്ങൾ, യാത്രയുടെ കാരണം, പുറത്തുകടക്കുന്ന സ്ഥലം, യാത്ര ചെയ്യുന്ന സ്ഥലം, മടങ്ങിവരുന്ന സ്ഥലം, മടക്ക സമയം, കോൺടാക്റ്റ് നമ്പറുകൾ എന്നിവയടക്കമുള്ള ചില വിവരങ്ങൾ നൽകേണ്ടതുണ്ട്.

വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും എണ്ണ, വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ഒരു മൈൽ ദൂരം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥയുണ്ടെങ്കിൽ ഉടനെ റിപ്പോർട്ടു ചെയ്യണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker