ആരോഗ്യംഖത്തർ

പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ ക്യാബിനറ്റ്

ആരോഗ്യ പരിരക്ഷാ സേവനങ്ങളെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. കരട് നിയമം സംയോജിതവും ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം പ്രദാനം ചെയ്യുന്നതിനു വേണ്ടിയാണ്.

നിയമം നിലവിൽ വന്നതോടെ ഖത്തറിലെ അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുന്നതിന് എല്ലാ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അധ്യക്ഷത വഹിച്ച് കഴിഞ്ഞ ദിവസം ആമിരി ദിവാനിലെ ആസ്ഥാനത്ത് നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

-സർക്കാർ, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ നയങ്ങൾ, പദ്ധതികൾ, നടപടിക്രമങ്ങൾ, സംവിധാനങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ സ്ഥാപിക്കുക.

– ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുമ്പോൾ കണക്കിലെടുക്കേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും നിർണ്ണയിക്കുക.

– സർക്കാർ ആരോഗ്യ സൗകര്യങ്ങളിൽ പൗരന്മാർക്ക് നിരക്ക് ഈടാക്കാതെ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകൽ.

– എല്ലാ താമസക്കാരും രാജ്യത്തു വരുന്ന സന്ദർശകരും പ്രവാസികളും അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നേടണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker