അന്തർദേശീയംഖത്തർ

ഹജ്ജ്, ഉംറ എന്നിവക്കായി ഖത്തർ ഇസ്ലാമിക മന്ത്രാലയം അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാർ

ഹജ്ജ്, ഉംറ എന്നിവയ്ക്കായി അംഗീകൃത ടൂറുകളുടെയും ട്രാവൽ ഓപ്പറേറ്റർമാരുടെയും പട്ടിക എൻ‌ഡോവ്‌മെൻറ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ഔഖാഫ് പുറത്തിറക്കി. എട്ട് ടൂർ ഓപ്പറേറ്റർമാർക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത് :

1. അൻസാർ ഫോർ ഹജ്ജ് ആൻഡ് ഉംറ
2. ബിൻ ദർവിഷ് ഫോർ ഹജ്ജ് ആൻഡ് ഉംറ
3. അൽ ഫുർകാൻ ഫോർ ഹജ്ജ് ആൻഡ് ഉംറ
4. അൽഖുദ് ഫോർ ഹജ്ജ്, ഉംറ ആൻഡ് ടൂറിസം
5. നോസുക്ക് ഹജ്ജ് ആൻഡ് ഉംറ
6. ലബ്ബായിക് ഹജ്ജ് ആൻഡ് ഉംറ
7. ഡോററ്റ് മക്കാ
8. ഹാതിം ഹജ്ജ് ആൻഡ് ഉംറ

എല്ലാ ടൂർസ് ആൻഡ് ട്രാവൽ ഓപ്പറേറ്റർമാരും നിയമം പാലിക്കണമെന്നും തീർത്ഥാടകർക്ക് കൃത്യമായി നടപടിക്രമങ്ങൾ വിശദീകരിച്ചു നൽകണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉംറ യാത്രകൾ സംഘടിപ്പിച്ചതിന് അഞ്ച് ട്രാവൽ ഏജൻസികൾക്കെതിരെ അടുത്തിടെ ഔഖാഫ് നടപടി സ്വീകരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker