കാലാവസ്ഥഖത്തർ

താപനിലയിൽ ഗണ്യമായ കുറവുണ്ടായതിനാൽ ശനിയാഴ്ച മുതൽ മഴ തുടരും.

ദോഹ: നവംബർ 16 ശനിയാഴ്ചയും നവംബർ 17 ഞായറാഴ്ചയും ചാറ്റൽ മഴ തുടരുമെന്നും അതിനോട് കൂടെ ഇടിമിന്നലും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ റിപ്പോർട്ട്.

അന്തരീക്ഷ മേഖലയിലെ താഴ്ന്ന മർദ്ദം കാരണം അടുത്ത വാരാന്ത്യം വരെ രാജ്യത്ത് അന്തരീക്ഷ അസ്ഥിരാവസ്ഥ നിലനിൽക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥ ഭാഗികമായി മേഘാവൃതമായതിനാൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മിതമായതും കനത്തതുമായ കാറ്റ് വീശാനുള്ള സാധ്യതയും കൂടാതെ നവംബർ 20 ബുധനാഴ്ച മുതൽ രാജ്യത്തുടനീളം 25 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.

ഇത് മുന്നിൽ കണ്ട് തന്നെ ശനിയാഴ്ച മുതൽ സമുദ്രവുമായി ബന്ധപ്പെട്ട എല്ലാവിധ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നൽകുന്ന കാലാവസ്ഥാ വിവരങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker