മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന തിരുവല്ല കോഴഞ്ചേരി സ്വദേശി ജിജോ പൂവേലില്‍ ഈശോ (35) ആണ് മരിച്ചത്.
ഫോണ്‍ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണു കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീതു ഭാര്യയും ഹേബല്‍, ഹേമല്‍ എന്നിവർ മക്കളുമാണ്. നടപടി ക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.