ഖത്തർ

ഖത്തറിലെ മാളുകളിലും പള്ളികളിലും കുട്ടികളെത്തി തുടങ്ങി, ചിത്രങ്ങൾ കാണാം

ഖത്തറിൽ കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നതോടെ മാളുകൾ, പള്ളികൾ, ഫുഡ് കോർട്ടുകൾ, വിനോദ കേന്ദ്രങ്ങൾ, കളി സ്ഥലങ്ങൾ എന്നിവയിൽ കുട്ടികളെത്തി തുടങ്ങി.

നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു പരിമിതമായ ശേഷിയിൽ അനുവദിക്കുന്ന ആളുകൾക്കൊപ്പം കുട്ടികൾക്കും ഈ സ്ഥലങ്ങളിൽ പ്രവേശിക്കാമെന്നത്. വളരെക്കാലമായി വീടുകൾക്കുള്ളിൽ തുടരുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്കും ഇത് ആയാസം നൽകും.

ഖത്തറിൽ കൊവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയതോടെ കൂടുതൽ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ നീക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് 185 പേർക്കാണ് ഖത്തറിൽ കൊവിഡ് സ്ഥിരീകരിച്ചത്.

Image Credit: Abdul Basit, Hussain Syed

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker