അപ്‌ഡേറ്റ്സ്ഖത്തർ

അൽ ഖോർ ഫാമിലി പാർക്ക് സന്ദർശിക്കാനുള്ള സമയ ക്രമത്തിൽ മാറ്റം വരുത്തി

അൽ ഖോർ ഫാമിലി പാർക്ക് സന്ദർശിക്കാനുള്ള സമയത്തിൽ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം മാറ്റങ്ങൾ വരുത്തി. പുതിയ സമയക്രമമനുസരിച്ച്, ആഴ്ചയിലുടനീളം രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിൽ സന്ദർശകർക്കു ചെലവഴിക്കാം. പക്ഷേ ടിക്കറ്റ് കൗണ്ടർ രാത്രി 8 മണിയോടെ അടയ്ക്കും.

പാർക്ക് ഞായറാഴ്ച പൊതുജനങ്ങൾക്കും ചൊവ്വാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്നു. സന്ദർശകരുടെ എണ്ണം പതിനായിരത്തിൽ എത്തുമ്പോൾ പാർക്കിലേക്കുള്ള പ്രവേശനം നിർത്തി വെക്കും. അതിനുശേഷം പുതിയ സന്ദർശകരെ അനുവദിക്കില്ല. ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker