അപ്‌ഡേറ്റ്സ്ഖത്തർ

അൽ വക്ര സെൻട്രൽ മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങളുടെ വാടക അൻപതു ശതമാനം കുറച്ചു

2020 നവംബർ 1 മുതൽ അൽ-വക്ര സെൻട്രൽ മാർക്കറ്റിലെ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും (സ്റ്റോറുകളും മറ്റുള്ളവയും) വാടക രണ്ട് വർഷത്തേക്ക് 50 ശതമാനം കുറയ്ക്കുന്നതായി ഹസാദ് പ്രഖ്യാപിച്ചു.

“ഈ തന്ത്രപരമായ തീരുമാനം പ്രാദേശിക കന്നുകാലി മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുകയാണ് ലക്ഷ്യമിടുന്നത്,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഖത്തർ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിൽ സഹായിക്കുന്നത് ഹസാദിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളിൽ ഒന്നാമതാണെന്ന് സിഇഒ എംഗ് മുഹമ്മദ് അൽ സദ അഭിപ്രായപ്പെട്ടു. “അൽ-വക്രയിലെ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും വാടക ഫീസ് 50% കുറയ്ക്കുന്നതായി പ്രഖ്യാപിക്കുന്നത് ഞങ്ങൾക്കു സന്തോഷമാണ്. രണ്ട് വർഷത്തേക്ക് സെൻട്രൽ മാർക്കറ്റിലെ വ്യാപാരികളെയും പ്രാദേശിക കന്നുകാലി മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”

ഈ വർഷമാദ്യം, ഹസാദ് അൽ-വക്ര സെൻട്രൽ മാർക്കറ്റിലെയും അൽ-സൈലിയ സെൻട്രൽ മാർക്കറ്റിലെയും എല്ലാ വാടകക്കാരെയും 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ആറുമാസത്തേക്ക് വാടക ഫീസിൽ നിന്ന് പൂർണമായും ഒഴിവാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker