കായികംഖത്തർ

സുപ്രധാന നേട്ടങ്ങൾ സ്വന്തമാക്കി ലോകകപ്പ് വേദിയായ അൽ റയ്യാൻ സ്റ്റേഡിയം

ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് & ഡവലപ്മെൻറ് (GORD) അൽ റയ്യാൻ സ്റ്റേഡിയത്തിന്റെ സുസ്ഥിരതാ സവിശേഷതകളെ പ്രശംസിച്ചു. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ടൂർണമെന്റ് വേദിയായ അൽ റയ്യാൻ സ്റ്റേഡിയം രൂപകൽപ്പന, നിർമ്മാണം, മാനേജ്മെന്റ്, ഊർജ്ജ കാര്യക്ഷമത എന്നിവയ്ക്ക് ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസെസ്മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്‌എഎസ്) മികച്ച സുസ്ഥിരതാ റേറ്റിംഗുകൾ നേടുകയും ചെയ്തു.

സ്റ്റേഡിയത്തിന്റെ അന്തിമ ഓഡിറ്റിന് ശേഷം ഇനിപ്പറയുന്ന സർട്ടിഫിക്കറ്റുകളാണ് ലഭിച്ചത്: ജി‌എസ്‌എ‌എസ് ഡിസൈൻ & ബിൽഡ് സർ‌ട്ടിഫിക്കേഷൻ (ഫോർ-സ്റ്റാർ റേറ്റിംഗ്), ജി‌എസ്‌എ‌എസ് കൺ‌സ്‌ട്രക്ഷൻ മാനേജുമെന്റ് സർ‌ട്ടിഫിക്കേഷൻ (ക്ലാസ് എ*), ജി‌എസ്‌എഎസ് സീസണൽ എനർജി എഫിഷ്യൻസി റേഷ്യോ (എസ്ഇആർ) കംപ്ലയിൻസ് സർട്ടിഫിക്കറ്റ്.

40,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം ഖത്തർ 2022ൽ ഉപയോഗിക്കുന്ന എട്ട് വേദികളിൽ ഒന്നായിരിക്കും. ഇത് നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഖലീഫ ഇന്റർനാഷണൽ, അൽ ജനൗബ്, എഡ്യൂക്കേഷൻ സിറ്റി എന്നിവയ്ക്ക് ശേഷം ഔദ്യോഗികമായി തുറക്കുന്ന നാലാമത്തെ വേദിയായിരിക്കും അൽ റയ്യാൻ സ്റ്റേഡിയം.

ബാക്കിയുള്ള നാല് സ്റ്റേഡിയങ്ങളായ അൽ ബെയ്റ്റ്, അൽ തുമാമ, റാസ് അബു അബൂദ്, ലുസൈൽ എന്നിവ 2022 നവംബർ 21 ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ മുന്നോടിയായി തന്നെ തുറക്കും.

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ സൈറ്റിൽ നിർമ്മിച്ച അൽ റയ്യാൻ ഖത്തർ 2022 ൽ ഏഴ് മത്സരങ്ങൾക്കാണ് ആതിഥേയത്വം വഹിക്കുക. ടൂർണമെന്റിനുശേഷം മോഡുലാർ അപ്പർ ടയർ നീക്കം ചെയ്ത് സ്റ്റേഡിയത്തിന്റെ ശേഷി 20,000 ആയി കുറക്കും. അധിക സീറ്റുകൾ വിദേശത്തുള്ള ഫുട്ബോൾ പദ്ധതികൾക്ക് സംഭാവന ചെയ്തതിനു ശേഷം ജനപ്രിയ ഖത്തർ സ്റ്റാർസ് ലീഗ് ടീമായ അൽ റയ്യാൻ സ്പോർട്സ് ക്ലബിന്റെ മൈതാനമായി സ്റ്റേഡിയം മാറും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker