ആരോഗ്യംകേരളംഖത്തർ

കൊവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി ഖത്തറിൽ അന്തരിച്ചു

കൊവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി ഖത്തറിൽ അന്തരിച്ചു. തൃശൂർ വാടാനപ്പിള്ളി സ്വദേശി അറക്ക വീട്ടിൽ ഷെറീഫ് ആണു മരിച്ചത്. നാൽപത്തിമൂന്നു വയസായിരുന്നു.

പതിനഞ്ചു വർഷത്തോളമായി ഖത്തറിലുള്ള ഷെറീഫ് ലിമോസിൻ ഡ്രൈവർ ജോലിയാണ് അവസാനം ചെയ്തിരുന്നത്. കൊവിഡ് മൂലം ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണു മരണം സംഭവിച്ചത്.

ആരിഫ ഭാര്യയും സിയാ ഫാത്തിമ, മുഹമ്മദ് സിദാൻ, അബ്ദുൾ ആദിൽ എന്നിവർ മക്കളുമാണ്. അബുഹമൂർ ഖബർസ്ഥാനിൽ കൊവിഡ് പ്രൊട്ടോകോൾ പ്രകാരം മൃതദേഹം ഖബറടക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker