ഖത്തർ

ഖത്തറിൽ പൊടിക്കാറ്റ് രൂക്ഷമാകുന്നു, പുറത്തിറങ്ങുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ്

ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകുന്നുണ്ടെന്നും ചില സമയങ്ങളിൽ ദൃശ്യപരത കുറവാണെന്നും ജനങ്ങൾ പുറത്തേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരമാലയുടെ ഉയരം 7-10 അടി വരെയും വടക്കുപടിഞ്ഞാറൻ കാറ്റ് 22-35 കെ.ടി. വരെയും വർദ്ധിക്കുമെന്നതിനാൽ നാളെ വരെ സമുദ്ര പ്രവർത്തനങ്ങൾ നടത്തരുതെന്നും ക്യുഎംഡി അറിയിച്ചു.

അറേബ്യൻ ഉപദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് പൊടിപടലങ്ങൾ നീങ്ങുന്നതാണ് പൊടിക്കാറ്റിനു കാരണമാകുന്നത്. ഇത് നാളെ വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker