ഖത്തർ

ഖത്തറിൽ 54 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് തൊഴിൽ മന്ത്രാലയം

വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ നിശ്ചിത സമയങ്ങളിൽ ജോലി നിരോധിക്കുന്ന തീരുമാനം ലംഘിച്ചതിനു 54 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.

അൽ വക്ര, അൽ വുക്കൈർ, ഉം ബഷർ, അൽ ഖ്രൈതിയത്ത്, ഉം ക്വാർൺ, ലുസൈൽ, റാവദത്ത് അൽ ഹമാമ, അൽ ഖോർ, ഉനൈസ, ഉം സലാൽ, സഖിറ, ദോഹ എന്നിവിടങ്ങളിലെ കരാർ, കെട്ടിട പരിപാലനം, ഗാർഡൻസ്, ഡെക്കറേഷൻ എന്നീ മേഖലകളിലെ കമ്പനികളാണ് നിയമലംഘനം നടത്തിയിരിക്കുന്നത്.

മറ്റു കമ്പനികൾ നിയന്ത്രണം ലംഘിക്കുന്നത് മന്ത്രാലയത്തിന്റെ 16008 എന്ന ഹോട്ട്‌ലൈൻ വഴിയോ അല്ലെങ്കിൽ https://acmsidentity.adlsa.gov.qa/ar എന്ന വിലാസത്തിലെ ഏകീകൃത പരാതി പ്ലാറ്റ്ഫോം ആക്സസ് ചെയ്തുകൊണ്ടോ ആളുകൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker