അന്തർദേശീയംഖത്തർ

ബഹ്റെൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻ ഉൾപ്പെടെയുള്ളവരെ ഖത്തർ വിട്ടയച്ചു

ദോഹയുടെ സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ ബഹ്‌റൈൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻ സമി ഇബ്രാഹിം അൽ ഹദാദിനെയും മറ്റ് നിരവധി പേരെയും ഖത്തർ മോചിപ്പിച്ചതായി മനാമയുടെ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

ഡിസംബർ 3ന് നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ അറസ്റ്റിലായ ബഹ്‌റൈൻ പൗരന്മാരായ മുഹമ്മദ് യൂസിഫ് അൽ ദൊസൈരി, മത്സ്യത്തൊഴിലാളി ഹബീബ് അബാസ് എന്നിവരെയും വിട്ടയച്ചു. മൂന്ന് ബഹ്‌റൈൻ പൗരന്മാരെയും സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയോയി ഒമാനിലേക്ക് കൊണ്ടുപോയി.

സംഭവത്തെക്കുറിച്ച് ഖത്തർ ഇതുവരെയും ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. രണ്ട് സംഭവങ്ങളിലും പിടിച്ചെടുത്ത ബോട്ടുകൾ ഇനിയും വിട്ടയക്കുകയും ചെയ്തിട്ടില്ല. ഖത്തറിൽ ഇപ്പോൾ കണ്ടുകെട്ടിയ ബഹ്‌റൈൻ ബോട്ടുകളുടെ എണ്ണം 50 ആയി വർധിച്ചുവെന്നും മനാമ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker