അപ്‌ഡേറ്റ്സ്ഖത്തർ

അൽ ഖോർ കാർണിവൽ അവസാനിപ്പിച്ചുവെന്നു വ്യക്തമാക്കി അധികൃതർ

ആരോഗ്യ, സുരക്ഷാ ആശങ്കകൾ കാരണം അൽ ഖോർ കാർണിവൽ നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി  സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച വലിയ തോതിൽ ജനങ്ങൾ എത്തിയതിനാൽ ശുചീകരണത്തിനായി ശനിയാഴ്ച മുതൽ കാർണിവൽ അടച്ചിരുന്നു.

തുടക്കത്തിൽ, ഇത് ശനിയാഴ്ച ഒരു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്നാണ് സംഘാടകർ പറഞ്ഞുവെങ്കിലും പിന്നീട് അവർ അടച്ചുപൂട്ടൽ നീട്ടുകയും ഇപ്പോൾ പൂർണമായും നിർത്തി വെക്കുകയുമാണു ചെയ്തത്.

ജനുവരി 23 ശനിയാഴ്ച മുതൽ ഫെബ്രുവരി 6 വരെ കാർണിവൽ നീണ്ടുനിൽക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. കാർണിവൽ ഭാവിയിൽ ഉണ്ടാകുമെന്ന സൂചന അധികൃതർ നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറിൽ കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് ആരോഗ്യ അധികൃതർ എല്ലാവരോടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker