ഫ്രാന്‍സിൽ നിന്നും ലഭിച്ച 40 മെട്രിക് ടണ്‍ ശേഷിയുള്ള 2 ക്രയോജനിക് ടാങ്കറുകളില്‍ ദോഹയില്‍ നിന്നും ഓക്സിജന്‍ നിറച്ച് ഇന്ത്യന്‍ നാവിക സേനയുടെ ഐഎൻഎസ് ത്രികാന്ത് കപ്പൽ ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന്‍ എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി ഖത്തറില്‍ നിന്നും പുറപ്പെടുന്ന രണ്ടാമത്തെ കപ്പലാണിത്. ഖത്തര്‍ എയര്‍വേയ്സിന്റെ മൂന്ന് ചരക്ക് വിമാനങ്ങളും കൊവിഡ് പോരാട്ടത്തെ സഹായിക്കാൻ ദിവസങ്ങൾക്കു മുൻപ് ഇന്ത്യക്കു സഹായമെത്തിച്ചിരുന്നു.
🇶🇦🇮🇳🇫🇷
— India in Qatar (@IndEmbDoha) May 5, 2021
A global solution to a global problem. 2 cryogenic tankers with 40 MT O2, arranged by France @FranceauQatar filled by Qatar @MofaQatar_EN will be tranported by @indiannavy on #INSTrikand tomorrow to India @meaindia #indiafightscovid International cooperation at its best pic.twitter.com/0kJcwG4xNA