ഖത്തർ

മിന്നൽ പരിശോധനയുമായി മന്ത്രാലയം, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച സ്കൂളുകൾ അടപ്പിച്ചു

കൊവിഡ് സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചതിന് ഖത്തറിലെ നിരവധി സ്കൂളുകൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MOEHE) താൽക്കാലികമായി അടപ്പിച്ചു. ലംഘനത്തിന്റെ അളവനുസരിച്ച് പിഴയും ചുമത്തിയിട്ടുണ്ട്.

സ്കൂളുകൾ അടച്ചിരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ വിദ്യാഭ്യാസം നൽകേണ്ടതുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

മിക്ക സ്കൂളുകളും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് പരിശോധനാ കാമ്പെയ്ൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, ചില സ്കൂളുകളിൽ നിന്നുള്ള അലംഭാവപൂർണമായും മനോഭാവമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.

വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, സ്കൂളിൽ പ്രവേശിക്കുന്നതിനു മുമ്പ് ശരീര താപനില അളക്കുക, വ്യക്തികൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക, അണു നശീകരണ ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണു ലംഘിക്കപ്പെട്ടത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker