ഖത്തർ

ഖത്തറിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ച് മുനിസിപ്പൽ, പരിസ്ഥിതി മന്ത്രാലയം

എല്ലാ വർഷവും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ച ആഘോഷിക്കുന്ന ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എം‌എം‌ഇ) രാജ്യത്ത് പൊതു ശുചിത്വം നിലനിർത്തുന്നതിനുള്ള ദൈനംദിന പരിശ്രമങ്ങളെ അഭിനന്ദിച്ച് നിരവധി ക്ലീനിംഗ് തൊഴിലാളികളെ ആദരിച്ചു.

അൽ വക്ര ബീച്ച് വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മന്ത്രാലയം ബീച്ചിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി, ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ശുചിത്വ നിയമത്തെക്കുറിച്ചുള്ള ഒരു മത്സരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എംഎംഇ വെള്ളിയാഴ്ച ആരംഭിക്കുകയും ചെയ്തു.

“രാജ്യത്തുടനീളമുള്ള എല്ലാ ബീച്ചുകളുടെയും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം.” അൽ വക്ര ബീച്ച് വൃത്തിയാക്കിയതിനെ കുറിച്ച് എംഎംഇയിലെ ജനറൽ ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫറാജ് അൽ കുബൈസി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker