അന്തർദേശീയംഖത്തർ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ

ഏപ്രിൽ 24 അർദ്ധരാത്രി മുതൽ യുഎഇയിലേക്ക് പറക്കുന്ന വിമാനക്കമ്പനികൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇ ആസ്ഥാനമായുള്ള എയർലൈൻസ് വ്യാപാര പങ്കാളികൾക്ക് അയച്ച നോട്ടീസുകളെ അടിസ്ഥാനമാക്കി ദി ഖലീജ് ടൈംസ് ആണ് ഇതു പുറത്തു വിട്ടത്.

അറിയിപ്പ് അനുസരിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായുള്ള ഈ തീരുമാനം 10 ദിവസത്തേക്ക് പ്രാബല്യത്തിലുണ്ടാകും. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്ക് മറ്റേതൊരു സ്ഥലത്തു നിന്നും യുഎഇയിലേക്ക് വരാൻ അനുവാദമില്ലെന്നും ഇതു സംബന്ധിച്ച് ഗൾഫ് ന്യൂസ് കൂട്ടിച്ചേർത്തു.

യുഎഇ പൗരന്മാരെയും നയതന്ത്ര പാസ്പോർട്ട് ഉടമകളെയും ഔദ്യോഗിക പ്രതിനിധികളെയും മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ ഒമാൻ, ഹോങ്കോംഗ്, സിംഗപ്പൂർ, യുകെ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker