ഇന്ത്യഖത്തർ

ഇന്ത്യയിലെ എയർപോർട്ടുകൾ 25 മുതൽ പ്രവർത്തനമാരംഭിക്കും, തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പ്രവർത്തനമാരംഭിക്കും. രണ്ടു മാസം അടച്ചിട്ടതിനു ശേഷം വിമാന സർവീസുകൾ ആരംഭിക്കുന്ന വിവരം വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് അറിയിച്ചത്.

“എല്ലാ എയർപോർടുകൾക്കും എയർ കാരിയറുകൾക്കും മെയ് 25 മുതൽ പ്രവർത്തനം ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.” ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. അതേ സമയം അന്താരാഷ്ട്ര സർവീസുകൾ എന്നാരംഭിക്കുമെന്ന കാര്യത്തിൽ ഇതു വരെ വിവരം ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker