അപ്ഡേറ്റ്സ്ഖത്തർ
പ്രചരിക്കുന്നതെന്ന് വ്യാജ സന്ദേശങ്ങളെന്ന് വുഖൂദ്, അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നു മുന്നറിയിപ്പ്
അമ്പതാം വാർഷികത്തോടനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന തരത്തിൽ വിവിധ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തീർത്തും വ്യാജമാണെന്ന് വുഖൂദ് വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങളിൽ വഞ്ചിക്കപ്പെടരുതെന്ന് വുഖൂദ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഈ സന്ദേശങ്ങൾ ലഭിച്ചാലുടൻ ഇല്ലാതാക്കണമെന്നും അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പു നൽകി.
WOQOD alerts against fake message about distribution of prizes#Qatar #Doha https://t.co/tZNpN6wDfx
— The Peninsula Qatar (@PeninsulaQatar) April 25, 2021