ഖത്തർ

മൊബൈൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ ലുസൈലിലെ കൊവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിലേക്ക് മാറ്റി

ആരോഗ്യ അതോറിറ്റിയുടെയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും ഏകോപനത്തോടെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം മൊബൈൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ ലുസൈലിലെ കൊവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിലേക്ക് മാറ്റി.

പരിസ്ഥിതി നിരീക്ഷണ വകുപ്പിന്റെയും പരിസ്ഥിതി ലബോറട്ടറിയുടെയും ഒരു പ്രത്യേക സംഘം സൈറ്റിനെക്കുറിച്ച് മുൻ‌കൂട്ടി പഠനം നടത്തി കേന്ദ്രത്തിന് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് മൊബൈൽ സ്റ്റേഷൻ ഇവിടേക്കു മാറ്റുന്നത്.

ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഈ ശ്രമങ്ങൾ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker