ആരോഗ്യംഖത്തർ

പുതിയ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചു

100 പുതിയ ബെഡുകളോടെ, കോവിഡ്-19 ഫീൽഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം ഹസം മെബറീക് ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ച ആരംഭിച്ചു.

പൂർണ്ണമായും പ്രാദേശിക എൻജിനീയറിങ് സാമഗ്രികൾ ഉപയോഗിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന പാൻഡമിക് സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിൽ സ്ഥിരമായ രൂപഘടനയാണ് പുതിയ ഫീൽഡ് ഹോസ്പിറ്റലിനുള്ളത്. അടിയന്തിര ഘട്ടങ്ങളിൽ തുറക്കാവുന്ന അധിക കപ്പാസിറ്റിയും ഹോസ്പിറ്റലിനുണ്ട്.

ഖത്തറിൽ നിന്നു തന്നെയുള്ള സാധനസാമഗ്രികൾ ഉപയോഗിച്ച് എൻജിനീയർമാരും ഡിസൈനർമാരും ചേർന്ന ഒരു ടീം രാപ്പകലെന്നില്ലാതെ ജോലി ചെയ്ത് വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്തരത്തിലൊരു ആശുപത്രി കെട്ടിപ്പടുത്തത്.

കോവിഡ്-19 സെക്കന്റ് വേവിനെ പ്രതിരോധിക്കാൻ പുതിയ ഫീൽഡ് ഹോസ്പിറ്റൽ എച്ച് എം സിക്ക് കരുത്തേകുമെന്ന് എച്ച് എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുള്ള അൽ അൻസാരി വിശദമാക്കി.

“രണ്ടാം ഘട്ട ഫീൽഡ് ഹോസ്പിറ്റലിലെ പുതിയ നൂറ് കിടക്കകളോടെ കോവിഡ് രോഗികളെ പരിചരിക്കാൻ നിലവിൽ 252 കിടക്കകളാണ് ഉളത്. ഫീൽഡ് ഹോസ്പിറ്റൽ ആദ്യ ഘട്ടത്തിൽ 500ലേറെ രോഗികളെ പരിചരിച്ചതിന് പുറമെ ആണിത്. രണ്ടാഴ്ച കഴിയുന്നതോടെ മൂന്നാം ഘട്ട ഫീൽഡ് ഹോസ്പിറ്റൽ വരുന്നതോടെ കൂടുതലും ഓക്സിജൻ സഹായത്തോടെയുള്ള ഒറ്റ റൂമുകളുമായി 374 അധിക ബെഡുകൾ വരും. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട മുഴുവൻ പേർക്കും മികച്ച ക്ലിനിക്കൽ സപ്പോർട്ട് ലഭിക്കാൻ ഈ അധിക സൗകര്യങ്ങൾ സഹായകരമാവും.” അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker