ഇന്ത്യകായികംഖത്തർ

ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് യോഗ്യത മത്സരം ഇന്ന്, വിവരങ്ങൾ

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിനും 2023ലെ ഏഷ്യൻ കപ്പിനുമുള്ള യോഗ്യത മത്സരങ്ങളിൽ ഇന്ത്യ ഇന്നു ബംഗ്ലാദേശിനെ നേരിടും. ഈ മാസം ആദ്യം നടന്ന മത്സരത്തിൽ ഖത്തറിനെതിരെ ഒരു ഗോളിനു പരാജയപ്പെട്ട ടീമിന് ഇന്നു വിജയം അനിവാര്യമാണ്.

ദോഹയിൽ വെച്ചു നടന്ന ആദ്യ യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെ സമനിലയിൽ കുരുക്കിയാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അതേ സമയം ഖത്തറിനെതിരെ ചുവപ്പുകാർഡ് നേടിയ രാഹുൽ ബേക്കെ കളിക്കാത്തത് ഇന്ത്യക്കു കനത്ത തിരിച്ചടി നൽകും.

മുൻപ് കൊൽക്കത്തയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഇന്നു വൈകുന്നേരം 5 മണിക്ക് ദോഹയിലെ ജസം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ചാണു മത്സരം നടക്കുന്നത്. ടിക്കറ്റുകൾ ഖത്തർ ഫുട്ബോൾ അസോസിയേഷൻ വെബ്സെറ്റ് വഴി സ്വന്തമാക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker