ഖത്തർ

ഹോട്ടൽ മേഖലയിൽ ന്യായമായ നിയമനവും തൊഴിലും ഉറപ്പു വരുത്താൻ നിർദ്ദേശങ്ങൾ പുറത്തിറക്കി മന്ത്രാലയം

ഖത്തറിലെ ഹോട്ടൽ മേഖലകളിൽ നിയമനത്തിനും തൊഴിൽ നൽകുന്നതിനുമായി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം (എഡിഎൽഎസ്എ) പുറത്തിറക്കി.

“ഹോസ്പിറ്റാലിറ്റി മേഖലയിൽ ന്യായമായ രീതിയിൽ നിയമനവും ജോലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തറിലെ ഹോട്ടൽ മേഖലകളിൽ റിക്രൂട്ട്മെൻറിനും തൊഴിലിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച കാര്യം വെബിനാർ വഴിയാണ് മന്ത്രി പ്രഖ്യാപിച്ചത്.” മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സുസ്ഥിര വളർച്ചയ്ക്കും മാന്യമായ പ്രവർത്തനത്തിനുമുള്ള വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളുമായി നിരന്തരമായ കൂടിലോചനയിലാണ് ഗൈഡൻസ് ടൂൾ നിർമ്മിച്ചത്. ഖത്തറിലെ ഹോട്ടൽ മേഖലയിലെ തൊഴിൽ അവകാശവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും എ‌ഡി‌എൽ‌എസ്‌എ, ഐ‌എൽ‌ഒ, ഐ‌എച്ച്‌ആർ‌ബി എന്നിവ സംഘടിപ്പിച്ച ഈ ഗ്രൂപ്പ് 2019 മാർച്ച് മുതൽ പതിവായി നിരീക്ഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker