ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ: അറുപതു വയസു കഴിഞ്ഞവർക്ക് അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കൊവിഡ് -19നെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ഹോട്ട്‌ലൈൻ നമ്പറായ 40277077 ൽ വിളിക്കാൻ 60 വയസ്സിനു മുകളിലുള്ളവരോട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നിർദ്ദേശിച്ചു. നിലവിൽ രാവിലെ 7 മുതൽ രാത്രി 11 വരെ ഹോട്ട്‌ലൈൻ ലഭ്യമാണ്.

കൊവിഡ് മൂലം 60 വയസ്സിനു മുകളിലുള്ളവർക്ക് ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത  കൂടുതലാണെന്നും വൈറസ് ബാധയേറ്റ് ഐസിയുവിൽ പ്രവേശിക്കുന്ന ഭൂരിഭാഗം പേരും 60 വയസ്സിനു മുകളിലുള്ളവരാണെന്നും മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പറഞ്ഞു.

ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ എന്നീ കോവിഡ് -19 വാക്സിനുകളാണ് ഖത്തറിൽ  നൽകുന്നത്. അൽ വാജ്ബ, ലെബെയ്ബ്, തുമാമ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് മോഡേണ വാക്സിൻ ലഭ്യമാകുക. ഏതു വാക്സിൻ ലഭിക്കുമെന്ന കാര്യം മുൻകൂട്ടി അറിയിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker