ഖത്തർ

ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ക്യാബിനറ്റ് യോഗം

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇന്നു നടന്ന മന്ത്രിസഭാ യോഗം രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതൽ ഇതു പ്രാബല്യത്തിൽ വരും.

സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ജോലിക്കാരുടെ എണ്ണം പരമാവധി 50 ശതമാനം മാത്രം. ബാക്കിയുള്ളവര്‍ വീടുകളില്‍ ജോലി തുടരണം.

ഷോപ്പിങ് കോംപ്ലക്‌സുകളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 16 വയസിനു താഴെയുള്ളവർക്ക് വാണിജ്യ കേന്ദ്രങ്ങളില്‍ പ്രവേശനമില്ല.

വാണിജ്യ കേന്ദ്രങ്ങളിലെ റസ്റ്റൊറന്റുകള്‍ അടച്ചിടുന്നതു തുടരും. ടേക്ക് എവേ, ഡെലിവറി സേവനങ്ങൾ അനുവദിക്കും.

തൊഴിലിടങ്ങളിലെ മീറ്റിങ്ങുകള്‍ മുഴുവന്‍ ഓണ്‍ലൈൻ വഴി മാത്രം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പരമാവധി അഞ്ച് പേരുമായി മീറ്റിങ് ചേരാം.

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും സേവനം ഓണ്‍ലൈനില്‍ മാത്രം.

മസ്ജിദുകളില്‍ അഞ്ച് നേരത്തേ നമസ്‌കാരവും ജുമുഅ നമസ്‌കാരവും അനുവദിക്കുമെങ്കിലും റമദാനിലെ തറാവീഹ് നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം. 12 വയസ്സിന് താഴെയുള്ളവർക്ക് മസ്ജിദുകളില്‍ പ്രവേശമില്ല.

വാഹനത്തില്‍ നാലുപേരില്‍ കൂടുതല്‍ പാടില്ലെന്നതും ബസ്സുകളില്‍ പകുതി പേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്നതും തുടരും.

പാര്‍ക്കുകള്‍, ബീച്ചുകള്‍ കോര്‍ണിഷ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തൂകൂടുന്നതു നിരോധിച്ചു. നടത്തം, ജോഗിങ് തുടങ്ങിയവ അനുവദിക്കും.

സാമൂഹിക ഒത്തുചേരലുകൾ നിരോധിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പരമാവധി അഞ്ചു പേരുടെ ഒത്തുചേരല്‍ പുറത്തു നടത്താം.

ജനങ്ങള്‍ കൂടുതൽ ഒത്തു കൂടുന്ന മാര്‍ക്കറ്റുകളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഇവ വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടണം.

ഇന്‍ഡോറിലും ഔട്ട്‌ഡോറിലും വിവാഹത്തിനുള്ള നിരോധനം തുടരും.

മെട്രോയില്‍ പരമവാധി 20 ശതമാനം ആളുകൾ മാത്രം. വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാവില്ല.

ഡ്രൈവിങ് സ്‌കൂളുകള്‍ പൂട്ടിയ നടപടി തുടരും. സിനിമാ തിയേറ്ററുകള്‍, നഴ്‌സറികള്‍ അടച്ചു.

പബ്ലിക് മ്യൂസിയങ്ങളും ലൈബ്രറികളും അടച്ചു. കോണ്‍ഫറന്‍സുകളും എക്‌സിബിഷനുകളുമടക്കം എല്ലാ പരിപാടികളും മാറ്റി വച്ചു.

ബ്യൂട്ടി പാർലർ, ഹെയര്‍ സലൂൺ, അമ്യൂസ്‌മെന്റ് പാർക്, എന്റര്‍ടെയിന്‍മെന്റ് സെൻ്റർ ഹെല്‍ത്ത് ക്ലബ്, മസാജ് സെന്ററുകള്‍ അടച്ചിടും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker