ആരോഗ്യംഖത്തർ

ഖത്തറിൽ റെസിഡൻഷ്യൽ ഏരിയകൾ അണുവിമുക്തമാക്കാൻ ആരംഭിച്ചു

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ വിവിധ റെസിഡൻഷ്യൽ ഏരിയകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ മുനിസിപ്പാലിറ്റികൾ ആരംഭിച്ചു. ‘Al Furjan’ എന്നു പേരിട്ടിട്ടുള്ള ഈ ക്യാമ്പെയിൻ തുടക്കത്തിൽ അൽ ദായേൻ, ഉമ്മ്സൽമ മുനിസിപ്പാലിറ്റികളിലാണ് ആരംഭിച്ചത്. മറ്റു മുനിസിപ്പാലിറ്റികളും വരും ദിവസങ്ങളിൽ ഈ ക്യാമ്പെയ്ൻ ഏറ്റെടുത്ത് സ്ഥലങ്ങൾ അണുവിമുക്തമാക്കും.

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെൻറും ചേർന്നാണ് പൊതു സ്ഥലങ്ങളും താമസ സ്ഥലങ്ങളും ശുചീകരിച്ച്‌ രോഗവ്യാപനം തടയുന്നതിന് ഈ ക്യാമ്പെയ്ൻ ആരംഭിച്ചത്. പ്രധാന സ്ട്രീറ്റുകൾക്കു പുറമേ റെസിഡൻഷ്യൽ ഏരിയകൾക്കുള്ളിലെ സ്ട്രീറ്റുകളും മറ്റു സ്ഥലങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി അണുവിമുക്തമാക്കുന്നുണ്ട്.

അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റു പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതല്ലെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി അറിയിച്ചു. മാലിന്യം എടുക്കാൻ വരുന്ന കണ്ടെയ്നറുകളും കൃത്യമായി അണു വിമുക്തമാക്കപ്പെടുന്നുണ്ട്. വൈറസിൽ നിന്നും രാജ്യം മുക്തമാകുന്നതു വരെ ഈ ക്യാമ്പെയ്ൻ തുടരുകയും സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും ചെയ്യുമെന്നും മിനിസ്ട്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker