അന്തർദേശീയംഖത്തർ

യെമനിൽ ദുരിതമനുഭവിക്കുന്നവർക്ക് വീടുകൾ നിർമിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി

യെമനിൽ യുദ്ധവും വെള്ളപ്പൊക്കവും മൂലം അവശത അനുഭവിക്കുന്ന 1,680 പേർക്ക് അഭയം നൽകാനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർ‌സി‌എസ്) ഹജ്ജ ഗവർണറേറ്റിലെയും അബ്സ് ജില്ലയിലെയും രണ്ട് പട്ടണങ്ങളിൽ 224 ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നു. യമനിൽ നിലനിൽക്കുന്ന പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിനുള്ള ഖത്തറിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണിത്.

ക്യുആർ‌സി‌എസ് പൂർണമായും ധനസഹായം നൽകി 210,024 ഡോളർ ചിലവിലുള്ള പുതിയ വീടുകൾ 5 × 3 മീറ്റർ വലുപ്പമുള്ളതും മഡ് ബ്ലോക്കുകളും പ്രാദേശിക പരിസ്ഥിതിയിൽ നിന്ന് എടുത്ത വൈക്കോൽ മേൽക്കൂരകളുമാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പട്ടണങ്ങളിലെ സാധാരണ വീടുകളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ വീടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മൊത്തം 514,191 ഡോളർ ചിലവിൽ മൂന്ന് പ്രോജക്ടുകൾക്ക് കീഴിൽ 2019ൽ ക്യുആർ‌സി‌എസ് 719 വീടുകൾ അബിയാൻ, അൽ-ഹുദൈദ ഗവർണറേറ്റുകളിൽ നിർമ്മിച്ചിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ പാവപ്പെട്ട യെമനികൾക്കായി ക്യുആർ‌സി‌എസ് മൂന്ന് ജീവകാരുണ്യ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker