ദോഹയിൽ നീറ്റ് പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുമായി ചർച്ചകൾ സജീവമാണെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ അറിയിച്ചു. കൊവിഡ് മൂലം യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിരവധി പേർ ഈ ആവശ്യമുന്നയിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ പരീക്ഷ കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ മൂലം പലർക്കും നഷ്ടമായിരുന്നു. ദോഹയിൽ കേന്ദ്രമനുവദിക്കുന്നത് ഇതിനു പരിഹാരമാകും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.