അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ രണ്ടു കൊവിഡ് മരണം കൂടി, ഇന്നു രോഗം ഭേദമായത് 1481 പേർക്ക്

ഖത്തറിൽ ഇന്നു പുതിയതായി 1742 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 47207 ആയി. അതേ സമയം ഇന്ന് 1481 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 1193 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 11844 ആയി. രാജ്യത്ത് ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്.

അതേ സമയം ഇന്ന് കൊവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൻപത്തിയെട്ടും അറുപതും വയസുള്ള രണ്ടു പേരാണ് ഇന്നു മരണമടഞ്ഞത്. ഇവർക്കു രണ്ടു പേർക്കും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇതോടെ ഖത്തറിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം ഇരുപത്തിയെട്ടായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3927 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1742 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 4341 പേർക്കു പരിശോധന നടത്തിയപ്പോൾ 1751 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 196411 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 11844 പേർക്ക് രോഗം ഭേദമായപ്പോൾ 35335 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1859 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം 19 കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 205 ആണ്. രണ്ടു ദിവസമായി രോഗമുക്തി നേടുന്നവരുടെ എണ്ണം ആയിരം കടന്നുവെന്നത് ആശ്വാസവാർത്തയാണ്.

വരുന്ന ദിവസങ്ങളിൽ ഖത്തറിൽ രോഗത്തിന്റെ തീവ്രത കൂടുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പരിശോധനകളുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നത്. ഗവർൺമെന്റ് നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ കുറവു വരുമെന്നും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവർ കൊവിഡ് ഹെൽപ് ലൈനായ 16000 എന്ന നമ്പറിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker