ആരോഗ്യംഖത്തർ

വാക്സിൻ ലഭ്യമായാലും കൊവിഡ് മുൻകരുതലുകൾ തുടരേണ്ടി വരുമെന്ന് ഡോ. അൽ ഖാൽ

രാജ്യത്ത് വാക്സിൻ ലഭ്യമാകുമ്പോഴും ആളുകൾ കൊവിഡിനെതിരായ മുൻകരുതലുകൾ സ്വീകരിക്കേണ്ടിവരുമെന്ന് കൊവിഡ് 19 സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുല്ലതിഫ് അൽ ഖൽ പറഞ്ഞു.

കോവിഡ് 19 വാക്സിനുകൾ ഖത്തറിൽ ലഭ്യമാകുമ്പോൾ അവ സ്വീകരിക്കുന്നത് ഫലപ്രദവുമായ കാര്യമാണ്. എന്നിരുന്നാലും ഇത് മാത്രം മതിയാകില്ല, നമ്മൾ എല്ലായ്പ്പോഴും കൊവിഡ് പ്രതിരോധ നടപടികൾ പാലിക്കേണ്ടത് പ്രധാനമാണ്.” ഡോ. അൽ ഖൽ ഖത്തർ ദേശീയ ദിനവുമായി (ക്യുഎൻ‌ഡി) ബന്ധപ്പെട്ട സന്ദേശത്തിൽ പറഞ്ഞു.

റെഗുലേറ്ററി അംഗീകാരത്തെത്തുടർന്ന് ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഖത്തറിൽ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മന്ത്രാലയം അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശങ്ങളുടെ പരമ്പരയിൽ, മറ്റ് നിരവധി ആരോഗ്യ ഉദ്യോഗസ്ഥരും ദേശീയദിനാഘോഷവേളകളിൽ കൊവിഡ് മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker