അന്തർദേശീയംഖത്തർ

ജിസിസി രാജ്യങ്ങളിൽ കൊവിഡ് പ്രതിസന്ധി ഏറ്റവും കുറവു ബാധിച്ചത് ഖത്തർ സമ്പദ് വ്യവസ്ഥയെയെന്ന് ഐഎംഎഫ്

2020ൽ ആഗോളതലത്തിൽ തന്നെ കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് കൊവിഡ് മഹാമാരി കാരണമായിരുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി ഏറ്റവും കുറവ് ബാധിച്ചത് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെയാണെന്ന് ഐ‌എം‌എഫിന്റെ 2020 ഒക്ടോബർ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) ചൊവ്വാഴ്ച പുറത്തുവിട്ടു.

ഐ‌എം‌എഫ് റിപ്പോർട്ട് അനുസരിച്ച് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മറ്റേതൊരു ജിസിസി രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞതാണ്. ഇക്കാര്യത്തിൽ ഖത്തറിനു തൊട്ടു മുന്നിലുള്ള ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നും പ്രതീക്ഷിക്കുന്നു.

കൊറോണ വൈറസ് പ്രതിസന്ധി മൂലം എണ്ണവില കുറഞ്ഞതിന്റെ ആഘാതം ഗൾഫിലെ രാജ്യങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളെയും കുറിച്ചുള്ള മുൻപത്തെ പ്രവചനങ്ങൾ ഐ‌എം‌എഫ് പരിഷ്കരിച്ചു. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് സമ്പദ്‌വ്യവസ്ഥകളും അടുത്ത വർഷം വളർച്ചയിലേക്ക് തിരിച്ചുവരുമെന്നും ഐ‌എം‌എഫ് കണക്കാക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker