അന്തർദേശീയംകായികംഖത്തർ

അറബ് കപ്പ് 2021ന്റെ നറുക്കെടുപ്പ് ദോഹയിൽ വച്ചു നടക്കും

23 അറബ് രാജ്യങ്ങൾ മത്സരിക്കുന്ന ഫിഫ അറബ് കപ്പ് 2021ന്റെ നറുക്കെടുപ്പ് ഖത്തറിൽ വച്ചു നടക്കും. ഏപ്രിൽ 27 ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9 മണിക്ക് ദോഹയിലെ കത്താര ഓപ്പറ ഹൗസിൽ വെച്ചു നടക്കുന്ന നറുക്കെടുപ്പിൽ രാജ്യത്തെ കൊവിഡ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി പരിമിത എണ്ണത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.

ഫിഫ അറബ് കപ്പ് 2021 അവസാനത്തോടെയാണു നടക്കുന്നത്. ഖത്തർ ആദ്യത്തെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് കൃത്യം ഒരു വർഷം മുമ്പ് നടക്കുന്ന ടൂർണമെന്റ് ലോകകപ്പ് പ്രവർത്തനങ്ങളും സൗകര്യങ്ങളും പരിശോധിക്കാനുള്ള സുപ്രധാന അവസരം കൂടിയാണ്. രണ്ട് ഇവന്റുകളുടെയും ഫൈനലുകൾ ഡിസംബർ 18ന്, ഖത്തറിന്റെ ദേശീയ ദിനത്തിലാണു നടക്കുക.

ലോകകപ്പിനായി ഖത്തർ ഒരുക്കിയ ആറു വേദികളിലാണു മത്സരങ്ങൾ നടക്കുക. ടൂർണമെന്റ് ഫോർമാറ്റിനെക്കുറിച്ചും മാച്ച് കലണ്ടറിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം സ്ഥിരീകരിക്കും.

ഫിഫ അറബ് കപ്പിൽ പങ്കെടുക്കുന്ന 23 രാജ്യങ്ങൾ: ഖത്തർ (ആതിഥേയ രാഷ്ട്രം), അൾജീരിയ, ബഹ്‌റൈൻ, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാൻ, പലസ്തീൻ, സൗദി അറേബ്യ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker