അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഇഹ്തിറാസ് ആപ്പിൽ നിറം മാറുന്നില്ലേ? കാരണം വ്യക്തമാക്കി അധികൃതർ

ഖത്തറിൽ കൊവിഡ് പ്രതിരോധത്തിനായി സർക്കാർ പുറത്തിറക്കിയ ആപ്പ് ആയ ഇഹ്തിറാസ് വൈറസ് വ്യാപനം തടയാൻ വളരെയധികം ഗുണം ചെയ്ത ഒന്നാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമല്ലെന്ന ആക്ഷേപം ഉയർന്നു വരുന്നുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അനുസരിച്ച് ഓരോരുത്തരുടെയും ആപ്പിൽ നിറം മാറ്റം വരേണ്ടതാണ്. ഇതു കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി.

വിപിഎൻ ടർബോ പോലെ, ഖത്തറിൽ അനുവദനീയമല്ലാത്ത ആപ്പുകൾ ഫോണിലുള്ളവർക്ക് ഇഹ്തിറാസ് ആപ് ശരിയായ രീതിൽ പ്രവർത്തിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഇതിനു സമാനമായ മറ്റു ചില ആപ്പുകൾ ഫോണിൽ ഡൗൺചെയ്തവർക്കും ഇതുപോലുള്ള പ്രയാസങ്ങൾ നേരിടുന്നതായാണ് വിവരം.

ഖത്തറിൽ വാട്സാപ്പ് കോളുകൾ ലഭ്യമല്ലാത്തതിനാൽ മലയാളികൾ ഉൾപെടെ പലരും വിപിഎൻ ടർബോ പോലുള്ള അനധികൃത ആപ്പുകൾ ഡൗൺലോഡ്‌ ചെയ്താണ് നാട്ടിലേക്ക് വിളിക്കുന്നത്. ഇത് ഇഹ്തിറാസ് ആപ്പിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇത്തരം അപ്പുകൾ ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker